Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത പൗ​ര​ത്വം;...

അ​ന​ധി​കൃ​ത പൗ​ര​ത്വം; 3,856 പേ​രു​ടെകൂ​ടി പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
അ​ന​ധി​കൃ​ത പൗ​ര​ത്വം; 3,856 പേ​രു​ടെകൂ​ടി പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പൗ​ര​ത്വം നേ​ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​ർ​ന്ന് സു​പ്രീം ക​മ്മി​റ്റി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ 3,856 വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു.

ഇ​തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ര്‍ത്തി​യാ​കും. ‘അ​ബ്ദ​ലി സെ​ൽ’ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രും തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രും പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടും. രാ​ജ്യ​ത്ത് സ്​​ഫോ​ട​ന​വും അ​സ്ഥി​ര​ത​യും ഉ​ണ്ടാ​ക്കു​ക​യെ​ന്ന പ്ര​ത്യേ​ക ല​ക്ഷ്യ​ത്തി​ൽ ഒ​രു വി​ഭാ​ഗം സം​ഘ​ടി​ച്ചു​വെ​ന്ന​താ​ണ് അ​ബ്​​ദ​ലി ചാ​ര​ക്കേ​സ്. തോ​ക്കു​ക​ളും സ്​​ഫോ​ട​ന വ​സ്​​തു​ക്ക​ളു​മു​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ൾ അ​ബ്​​ദ​ലി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സെ​ല്ലി​ന്റെ ഗൂ​ഢ​പ​ദ്ധ​തി ത​ക​ർ​ക്കാ​നാ​യ​ത്.

രാ​ജ്യ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൗ​ര​ത്വം റ​ദ്ദാ​ക്ക​ൽ, കു​റ്റ​വാ​ളി​ക​ളാ​യ വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മേ ബാ​ധ​ക​മാ​കൂ എ​ന്നും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ പൗ​ര​ത്വം നേ​ടി​യ മ​റ്റു​ള്ള​വ​ർ​ക്കോ ബാ​ധ​ക​മ​ല്ലെ​ന്നും സു​പ്രീം ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ക​ൾ​ക്കു​ള്ള വി​വി​ധ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നാ​ണ്​ ​അ​ന​ധി​കൃ​ത​മാ​യി പൗ​ര​ത്വം നേ​ടു​ന്ന​ത്.

പാ​ർ​പ്പി​ട​വും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ-​ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ് ആ​ളു​ക​ളി​ൽ കു​വൈ​ത്തി പൗ​ര​ത്വം നേ​ടാ​നു​ള്ള ആ​ഗ്ര​ഹ​മു​ണ്ടാ​ക്കു​ന്ന​ത്. പാ​സ്​​പോ​ർ​ട്ട്-​പൗ​ര​ത്വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ണ​വും പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ൽ​കി​യാ​ണ് നി​ര​വ​ധി​പേ​ർ കു​വൈ​ത്തി പൗ​ര​ത്വം ക​ര​സ്ഥ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newsillegal citizenship
News Summary - illegal citizenship; Kuwait revokes citizenship of 3,856
Next Story