1000 കുട്ടികളെ സ്പോൺസർ ചെയ്യും; സിറിയൻ അഭയാർഥി വിദ്യാർഥികൾക്ക് സഹായവുമായി ഐ.ഐ.സി.ഒ
text_fieldsകുവൈത്ത് സിറ്റി: സിറിയൻ അഭയാർഥി വിദ്യാർഥികൾക്ക് പഠനസഹായവുമായി കുവൈത്ത് ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ). 2024-2025 അധ്യയന വർഷത്തേക്ക് ലബനാനിലെ തങ്ങളുടെ ചാരിറ്റബിൾ സ്കൂളുകളിൽ ചേർന്നിട്ടുള്ള 1000 സിറിയൻ അഭയാർഥി വിദ്യാർഥികളെ സ്പോൺസർ ചെയ്യുമെന്ന് ഐ.ഐ.സി.ഒ അറിയിച്ചു.
കുവൈത്ത് ഹ്യുമാനിറ്റേറിയൻ എക്സലൻസ് അസോസിയേഷന്റെയും ലബനീസ് അസോസിയേഷൻ ഫോർ സയന്റിഫിക് റിസർച്ചിന്റെയും സഹകരണത്തോടെയാണ് പദ്ധതി. പഠനോപകരണങ്ങൾ, പാഠ്യേതര പരിപാടികൾ എന്നിവയുൾപ്പെടെ നൽകി ഗുണനിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ഐ.ഐ.സി.ഒ ഇൻസ്റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബാദർ പറഞ്ഞു.
യോഗ്യതയുള്ള അധ്യാപകരെ നിയമിക്കൽ, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറക്കൽ, വിദ്യാർഥികളിൽ ധാർമികവും സാംസ്കാരികവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തൽ, മാനസിക ക്ഷേമത്തിന് മുൻഗണ നൽകൽ എന്നിവയും ശ്രദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

