Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right200...

200 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ഗ​സ്സ​യി​ൽ ക്യാമ്പൊ​രു​ക്കി ഐ.​ഐ.​സി.​ഒ

text_fields
bookmark_border
200 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ഗ​സ്സ​യി​ൽ ക്യാമ്പൊ​രു​ക്കി ഐ.​ഐ.​സി.​ഒ
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്കാ​യി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ) വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ര​ണ്ടാ​മ​ത്തെ ക്യാ​മ്പ് ആ​രം​ഭി​ച്ചു. ഗ​സ്സ​യി​ലെ വീ​ട് ന​ഷ്ട​പ്പെ​ട്ട 200 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​താ​ണ് പു​തി​യ ക്യാ​മ്പെ​ന്ന് ഐ.​ഐ.​സി.​ഒ അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി​പേ​രു​ടെ സം​ഭാ​വ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് 163,000 യു.​എ​സ് ഡോ​ള​ർ ചെ​ല​വ് വ​ന്ന ക്യാ​മ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഗ​സ്സ​യി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​ന​ങ്ങ​ൾ താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, വെ​ള്ളം തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളും ല​ഭ്യ​മാ​കു​ന്നി​ല്ല. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഐ.​ഐ.​സി.​ഒ ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ടെ​ന്റു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ത​ങ്ങ​ൾ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഐ.​ഐ.​സി.​ഒ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaGulf NewsKuwait NewsIICO
News Summary - IICO sets up camp in Gaza to provide relief to 200 families
Next Story