റോഹിങ്ക്യൻ അഭയാർഥികൾക്ക് ഐ.ഐ.സി.ഒ തണൽ
text_fieldsഐ.ഐ.സി.ഒ നിർമിച്ച വീടുകൾക്കു മുമ്പിൽ അഭയാർഥികൾ
കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ നിരാലംബരായ റോഹിങ്ക്യൻ അഭയാർഥികൾക്ക് കിടപ്പാടം ഒരുക്കി കുവൈത്തിലെ ഇന്റർനാഷനൽ ഇസ് ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ). 1,050 റോഹിങ്ക്യൻ അഭയാർഥികൾക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 175 വീടുകൾ നിർമിച്ചു നൽകിയതായി ഐ.ഐ.സി.ഒ വ്യക്തമാക്കി.
റോഹിങ്ക്യൻ കുടുംബങ്ങളെ സംരക്ഷിക്കുകയും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ വാസസ്ഥലങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ഐ.ഐ.സി.ഒ വ്യക്തമാക്കി. ഏകദേശം 104,000 യു.എസ് ഡോളർ ചെലവുവരുന്നതാണ് പദ്ധതി.അഭയാർത്ഥികളെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മുള, പ്ലാസ്റ്റിക്, സിമൻറ് എന്നിവകൊണ്ടാണ് വീടുകൾ നിർമിച്ചതെന്നും അറിയിച്ചു. ഓരോ ഭവന യൂനിറ്റും 16 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്.
അന്താരാഷ്ട്ര സംഘടനകളുമായുള്ള മാനുഷിക പങ്കാളിത്തം വികസിപ്പിക്കുമെന്നും ഐ.ഐ.സി.ഒ വ്യക്തമാക്കി. 2000ൽ ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ഹൈക്കമീഷണറുമായി റോഹിങ്ക്യകളെയും ലോകമെമ്പാടുമുള്ള മറ്റുള്ളവരെയും സഹായിക്കുന്നതിനായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

