മഅ്ദനി: സുപ്രീംകോടതി വിധി സ്വാഗതാർഹം -ഐ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകുന്നതിന് ഇളവ് അനുവദിച്ച സുപ്രീംകോടതി വിധി നീതി പുലർന്നതാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) അറിയിച്ചു. ശാരീരികപ്രയാസം നേരിടുന്ന മഅ്ദനിക്ക് ആവശ്യമായ ചികിത്സ നൽകാൻ സർക്കാർ തയാറാകണം. 15 വർഷം ദുരിതം പേറിയ അദ്ദേഹത്തിനെതിരെ കുറ്റമൊന്നും കണ്ടെത്താനാകാതെ നീണ്ടകാലത്തിന് ശേഷമാണെങ്കിലും നീതിയുടെ വെളിച്ചത്തിലേക്ക് വന്നത് സ്വാഗതാർഹമാണ്. നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിരവധി ആളുകൾക്ക് ഈ വിധി നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ പ്രത്യാശ നല്കുന്നതാണെന്നും ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

