ഐ.ഐ.സി സാൽമിയ യൂനിറ്റ് റിപ്പബ്ലിക് ഡേ സംഗമം
text_fieldsഐ.ഐ.സി സാൽമിയ യൂനിറ്റ് റിപ്പബ്ലിക് ഡേ സംഗമം കേന്ദ്ര ഐ.ഐ.സി ട്രഷറർ സഹദ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) സാൽമിയ യൂനിറ്റ് റിപ്പബ്ലിക് ഡേ സംഗമം സംഘടിപ്പിച്ചു. സാൽമിയ ഓഫിസിൽ സംഗമം കേന്ദ്ര ഐ.ഐ.സി ട്രഷറർ സഹദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അമീൻ സുല്ലമി അധ്യക്ഷതവഹിച്ചു. ‘റിപ്പബ്ലിക്കും പൌര ബോധവും’ എന്ന വിഷയത്തിൽ അഷ്റഫ് മേപ്പയൂർ മുഖ്യപ്രഭാഷണം നടത്തി. ചർച്ചകളിൽ പങ്കെടുത്ത് നജീബ് നന്തി, ഷുഹൈബ് തിക്കോടി, അഹ്മദ് കുട്ടി കണ്ണൂർ എന്നിവർ സംസാരിച്ചു. ഷേർഷാദ് പുതിയങ്ങാടി സ്വാഗതവും ട്രഷറർ നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

