ഐ.ഐ.സി റമദാൻ കലണ്ടർ പുറത്തിറക്കി
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ റമദാൻ കലണ്ടർ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം
മംഗഫ് യൂനിറ്റ് പ്രസിഡന്റ് റമീൽ തലക്കുളത്തൂരിന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ അഞ്ച് നേരത്തെ നമസ്കാര സമയത്തിന്റെ കലണ്ടർ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം മംഗഫ് യൂനിറ്റ് പ്രസിഡന്റ് റമീൽ തലക്കുളത്തൂരിന് നൽകി പ്രകാശനം നിർവഹിച്ചു.
കലണ്ടറിൽ ചെറിയ പ്രാർഥനകൾ, ചെറിയ പെരുന്നാൾ നമസ്കാര സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കലണ്ടർ ഐ.ഐ.സി ശാഖ കമ്മിറ്റികളുടെ കീഴിൽ പള്ളികളിൽ വിതരണം ചെയ്തുവരുന്നു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് പേക്കാടൻ, സഅദ് പുളിക്കൽ, അയ്യൂബ് ഖാൻ, ഇബ്രാഹിം കൂളിമുട്ടം, മുർഷിദ് അരീക്കാട്, നബീൽ ഫാറോഖ്, നാസിർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര, ടി.എം. അബ്ദുറഷീദ്, മുഹമ്മദ് ആമിർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

