ഐ.ഐ.സി പിക്നിക് നാളെ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിക്ക് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പും ഫൈൻ ആർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന പിക്നിക് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വഫ്രയിൽ നടക്കും.
മദ്റസ വിദ്യാർഥികളുടെ കായിക മത്സരങ്ങൾ, പ്രവർത്തകർക്കും രക്ഷിതാക്കൾക്കും ആകർഷകമായ പ്രോഗ്രാമുകൾ, ശാഖ തല മത്സരങ്ങൾ, സ്ത്രീകൾ എം.ജി.എം ഒരുക്കുന്ന കല, കായിക വിരുന്ന് തുടങ്ങി വൈവിധ്യമായ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജുമുഅ ഖുതുബക്ക് അൽ അമീൻ സുല്ലമി കാളികാവ് നേതൃത്വം നൽകും. വിവരങ്ങൾക്ക് 50209565, 55510012, 990606
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

