Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​ഐ.​സി സൗ​ഹൃ​ദ...

ഐ.​ഐ.​സി സൗ​ഹൃ​ദ ഇ​ഫ്താ​ർ സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.​ഐ.​സി സൗ​ഹൃ​ദ ഇ​ഫ്താ​ർ സംഘടിപ്പിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സാ​ജി​ദ് റ​ഹ്മാ​ൻ ഫാ​റൂ​ഖി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ത​ര മ​ത​സ്ഥ​ർ​ക്കാ​യി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി ഫ​ർ​വാ​നി​യ ദു​വൈ​ഹി പാ​ല​സ് റെ​സ്റ്റോ​റ​ന്റി​ൽ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ജി​ദ് റ​ഹ്മാ​ൻ ഫാ​റൂ​ഖി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഇ​സ്‍ലാം സാ​ഹോ​ദ​ര്യ മൂ​ല്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മ​ത​മാ​ണ്. പ​ര​സ്പ​ര​മു​ള്ള ക​ല​ഹ​ങ്ങ​ളെ​ക്കാ​ൾ ന​മു​ക്ക് വേ​ണ്ട​ത് പ​ര​സ്പ​ര​മു​ള്ള കൂ​ടി​യി​രു​ത്ത​ങ്ങ​ളും ആ​രോ​ഗ്യ​പ​ര​മാ​യ ച​ർ​ച്ച​ക​ളു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

വാ​ക്കു​ക​ളു​ടെ അ​ന​വ​സ​ര​ത്തി​ലു​ള്ള പ്ര​യോ​ഗ​വും കൃ​ത്യ​മാ​യ അ​ർ​ഥ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​ത്തി​ലു​ള്ള പ​രാ​ജ​യ​വു​മാ​ണ് ആ​ളു​ക​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ലോ​ക​ത്തേ​ക്ക് വ​ന്ന എ​ല്ലാ പ്ര​വാ​ച​ക​ന്മാ​രും മ​നു​ഷ്യ​രെ സം​സ്ക​രി​ച്ച് ഏ​ക ദൈ​വ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന​വ​രാ​ണ്. ഖു​ർ​ആ​ൻ ലോ​ക മ​നു​ഷ്യ​ർ​ക്ക് നേ​ർ​വ​ഴി കാ​ണി​ച്ചു ത​രു​ന്ന​താ​ണെ​ന്നും സാ​ജി​ദ് റ​ഹ്മാ​ൻ ഫാ​റൂ​ഖി സൂ​ചി​പ്പി​ച്ചു. ഐ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ർ​ച്ച​യി​ൽ ഫി​ലി​പ്പ് തോ​മ​സ്, ശ്രീ​ജി​ത്ത് താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ന് ഷ​ഹാ​സ് മൊ​യ്തു​ണ്ണി നേ​തൃ​ത്വം ന​ൽ​കി. അ​സ്ഹ​ർ ഖി​റാ​അ​ത്തും പ​രി​ഭാ​ഷ മു​നീ​ർ കൊ​ണ്ടോ​ട്ടി​യും നി​ർ​വ​ഹി​ച്ചു. ന​ബീ​ൽ ഹ​മീ​ദ്, മ​നാ​ഫ് കൈ​പ​മം​ഗ​ലം അ​ബ്ദു​ൽ ഗ​ഫൂ​ർ പെ​രു​മ്പി​ലാ​വ്, ഇ​മ്രാ​ൻ നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organizedIICFriendly Iftar
News Summary - IIC organized a friendly Iftar
Next Story