ഏക സിവിൽ കോഡ് ഭരണപരാജയത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ -ഐ.ഐ.സി സംഗമം
text_fieldsഐ.ഐ.സി സംഗമത്തിൽ പി.വി. അബ്ദുൽ വഹാബ്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഭരണപരാജയത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഏക സിവില്‍ കോഡ് വിവാദത്തിലൂടെ കേന്ദ്രസര്‍ക്കാർ ശ്രമിക്കുന്നതെന്ന് പി.വി. അബ്ദുൽ വഹാബ് ബേപ്പൂർ. ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ബസ്വീറ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലെ കലാപങ്ങള്‍ മാസങ്ങളായിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബി.ജെ.പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ആസൂത്രിത വിദ്വേഷ പ്രചാരണങ്ങളിലൂടെ രാജ്യത്തെ വർഗീയമായി വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാറിനാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവുംകൊണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ ദുരിതം പേറുകയാണ്. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാക്കി സാമുദായിക ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അബ്ദുൽ വഹാബ് വിശദീകരിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
സൈദ് മുഹമ്മദ് റഫീഖ് ക്ലാസെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ശാനിബ്, മുഹമ്മദ് ആമിർ യു.പി എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

