ഐ.ഐ.സി ഹെൽപ് ടെസ്ക് ഖുസൂർ പള്ളിയിലും ആരംഭിച്ചു
text_fieldsഖുസൂർ മസ്ജിദിൽ തുടക്കം കുറിച്ച കെയർഹെൽപ് ടെസ്ക് ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ കെയർ ഹെൽപ് ടെസ്ക് സംവിധാനം ഖുസൂർ ലുലുവിന് സമീപം മലയാളം ഖുതുബ നടക്കുന്ന അബ്ദുൽ ജബ്ബാർ ബ്നു ഹർസ് മസ്ജിദിലും തുടങ്ങി. നോർക്ക ഐഡി-പ്രവാസി പെൻഷൻ സ്കീം രജിസ്ട്രേഷൻ, ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താനായി സഹായിക്കൽ, ആരോഗ്യപ്രശ്നങ്ങൾ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സഹായങ്ങൾ, ഫാസ്റ്റ് ട്രാക് എമിഗ്രേഷൻ, എസ്.ഐ.ആർ, ഉംറ-ഹജ്ജ് സേവനങ്ങൾ, കുട്ടികളുടെ മദ്റസ പഠനം, മുതിർന്നവർക്ക് ഖുർആൻ പഠന ക്ലാസുകൾ തുടങ്ങി വിവിധ സേവനങ്ങൾ ഹെൽപ് ടെസ്കിന് കീഴിൽ നൽകിവരുന്നു.
കുവൈത്ത് ഔഖാഫ് മതകാര്യ വകുപ്പിന് കീഴിൽ മലയാളത്തിൽ ഖുതുബ നടക്കുന്ന ഐ.ഐ.സി മസ്ജിദുകൾ കേന്ദ്രീകരിച്ചാണ് ഈ സേവനം ലഭിക്കുക. ഹെൽപ് ടെസ്കിന്റെ അഹ്മദി ഏരിയ ഉദ്ഘാടനം ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം നിർവഹിച്ചു. കേന്ദ്ര അംഗങ്ങളായ അനസ് മുഹമ്മദ്, ടി.എം. അബ്ദുറഷീദ്, മുർഷിദ് അരീക്കാട്, നബീൽ ഹമീദ്, അൽ അമീൻ സുല്ലമി, അയ്യൂബ് ഖാൻ, ശാഖ അംഗങ്ങളായ ഇബ്രാഹിം കൂളിമുട്ടം, ജംഷീർ തിരുന്നാവായ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

