Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫൈ​സ​ൽ ന​ന്മ​ണ്ട​ക്ക്...

ഫൈ​സ​ൽ ന​ന്മ​ണ്ട​ക്ക് ഐ.​ഐ.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

ഫൈ​സ​ൽ ന​ന്മ​ണ്ട​യെ ഐ.​ഐ.​സി ഭാ​ര​വാ​ഹി​ക​ൾ

വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ.​എ​ൻ.​എം മ​ർ​കസുദ്ദ​അ് വ) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്മ​ണ്ട​ക്ക് കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെന്റർ കേ​ന്ദ്ര ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. മു​ജാ​ഹി​ദ് ഗേ​ൾ​സ് മൂ​വ്മെന്റ് (എം.​ജി.​എം) വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ഫൈ​സ​ൽ ന​ന്മ​ണ്ട കു​വൈ​ത്തി​ലെ​ത്തി​യ​ത്.

സ്വീ​ക​ര​ണ​ത്തി​ന് ഐ.​ഐ.​സി പ്ര​സി​ഡ​ന്റ് യൂ​നു​സ് സ​ലീം, ഉ​പാ​ധ്യ​ക്ഷ​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി, ഓ​ഫിസ് സെ​ക്ര​ട്ട​റി ന​ബീ​ൽ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത സ​മ്മേ​ള​നം സ​ൽ​സ​ബീ​ൽ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ മാ​നേ​ജ​ർ ഡോ. ​അ​മ​ൽ ഡാ​വൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​മേ​രി​ക്ക​ൻ -കൗ​ൺ​സലി​ങ് സൈ​ക്കോ​ള​ജി​സ്റ്റും ബി​ഹേ​വി​യ​ർ അ​ന​ലി​സ്റ്റു​മാ​യ റ​സി​യ നി​സാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും.

‘വി​ശ്വ മാ​ന​വി​ക​ത​ക്ക് വേ​ദ വെ​ളി​ച്ചം’​എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന പ​ത്താം മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ കു​വൈ​ത്ത് ത​ല പ്ര​ച​ര​ണ ഭാ​ഗ​മാ​യാ​ണ് സം​ഗ​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionKuwait News
News Summary - IIC given reception to Faisal Nanmanda
Next Story