Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഐ.സി ദഅ്വ ട്രെയിനിങ് ഇന്ന് കബ്ദിൽ
text_fieldsbookmark_border
ജാബിർ അമാനിക്ക് വിമാനത്താവളത്തിൽ ഐ.ഐ.സി
നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: പത്താം മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രത്യേക അതിഥിയായി കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി കുവൈത്തിലെത്തി. വിമാനത്താവളത്തിൽ ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി, കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ മനാഫ് മാത്തോട്ടം, നബീൽ ഫറോഖ് തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ്വ വിങ് സംഘടിപ്പിക്കുന്ന ലീഡ് ദഅ് വ ട്രെയിനിങ് വ്യാഴാഴ്ച വൈകീട്ട് ഏഴിന് കബ്ദിൽ നടക്കും. ഡോ. ജാബിർ അമാനി സംഗമത്തിൽ സംസാരിക്കും. വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും. വിവരങ്ങൾക്ക് 55685576, 97827920, 99776124.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

