പ്ര​കൃ​തി ദു​ര​ന്തം: പാ​ഠ​മു​ൾ​ക്കൊ​ള്ള​ണം – ​​െഎ.​​​െഎ.​സി പ​ഠ​ന ക്യാ​മ്പ്

14:22 PM
12/09/2018
െഎ.​െ​എ.​സി പ​ഠ​ന​ക്യാ​മ്പി​ൽ ‘ഓ​ർ​മ​ക​ൾ ബാ​ക്കി​വെ​ച്ച പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി ക്ലാ​സെ​ടു​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ച പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്ന് വി​ശ്വാ​സി സ​മൂ​ഹം പാ​ഠം ഉ​ൾ​ക്കൊ​ണ്ട് ജീ​വി​തം ക്ര​മ​പ്പെ​ടു​ത്തി ന​ന്മ​ക​ളു​ടെ വാ​ഹ​ക​രാ​ക​ണ​മെ​ന്ന് ഐ.​ഐ.​സി പ​ഠ​ന ക്യാ​മ്പ്​ അഭി​പ്രായ​പ്പെട്ടു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ കേ​ന്ദ്ര ദ​അ്​​വ വി​ങ്​ കു​വൈ​ത്ത് ഔ​ഖാ​ഫു​മാ​യി സ​ഹ​ക​രി​ച്ച് മ​സ്ജി​ദു​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​ഠ​ന ക്യാ​മ്പി​ൽ ‘ഒാ​ർ​മ​ക​ൾ ബാ​ക്കി വെ​ച്ച പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ, മ​ന​സ്സും ശ​രീ​ര​വും അ​റി​യേ​ണ്ട അ​റി​വു​ക​ൾ, പ്ര​യാ​സ സ​മ​യ​ത്തെ ആ​രാ​ധ​ന​ക​ൾ, ആ​ധു​നി​ക പൗ​രാ​ണി​ക വാ​യ​ന​യും വ്യാ​ഖ്യാ​ന​വും’  എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ  അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് ഷാ​നി​ബ്, സി.​കെ അ​ബ്​​ദു​ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 


വി​ഡി​യോ പ്ര​ദ​ർ​ശ​നം, ക്വി​സ്​ മ​ത്സ​രം, ഇ​സ്​​ലാ​മി​ക ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ന്നു. ക്വി​സ്​ മ​ത്സ​ര​ത്തി​ൽ ഷ​ഹ​ർ​ബാ​ൻ മു​ഹ​മ്മ​ദ് ബേ​ബി, അ​ഹ്മ​ദ് ഷ​ഹീ​ർ, മു​ഹ​മ്മ​ദ് ശാ​ദു​ലി എ​ന്നി​വ​ർ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ​ഠ​ന​ക്യാ​മ്പ്​ ഐ.​ഐ.​സി ചെ​യ​ർ​മാ​ൻ വി.​എ. മൊ​യ്തു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പ്​ ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ സാ​ദ​ത്ത് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് മ​ദ​നി, ഉ​മ്മ​ർ കു​ട്ടി, മു​ഹ​മ്മ​ദ് ബേ​ബി, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS