ഐ.ഐ.സി ബസ്വീറ സംഗമം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം വെള്ളിയാഴ്ച. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 1.30നാണ് സംഗമം.
സംഗമത്തിൽ ‘ഫലസ്തീൻ വംശഹത്യയും ലോകത്തെ വിസ്മയിപ്പിക്കുന്ന ചെറുത്തുനിൽപ്പും’ എന്ന വിഷയത്തിൽ പി.വി. അബ്ദുൽ വഹാബ് സംസാരിക്കും. ഖുർആൻ ചിന്തകൾ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് അബ്ദുൽ അസീസ് സലഫി, ഹർശ ശരീഫ് എന്നിവർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം. ഫോൺ: 55685576, 99060684.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

