സൗഹൃദവേദിയായി ഐ.ഐ.സി അഹ്മദി മേഖല ഇഫ്താർ സംഗമം
text_fieldsഐ.ഐ.സി അഹ് മദി മേഖല ഇഫ്താർ സംഗമത്തിൽ സാജിദ് റഹ്മാൻ ഫാറൂഖി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെൻറർ (ഐ.ഐ.സി) അഹ് മദി ഏരിയ എം.ജി.എം, മദ്റസ രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്താർ സംഘടിപ്പിച്ചു. കുടുംബ ബന്ധങ്ങളുടെ മഹത്വം എന്ന വിഷയത്തിൽ സാജിദ് റഹ്മാൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കുടുംബ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ നിർണായകമാണെന്നും, കുടുംബങ്ങളിൽ ഉഷ്മളത നില നിർത്താൻ കുടുംബ സന്ദർശനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി അഹ് മദി മേഖല ഇഫ്താർ സംഗമ സദസ്സ്
ഐ.ഐ.സി ഉപാധ്യക്ഷൻ സിദ്ധീഖ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിനിധികളായ അബ്ദുൽ ലത്തീഫ് പേക്കാടൻ, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ പങ്കെടുത്തു. യു.പി.മുഹമ്മദ് ആമിർ സ്വാഗതവും ശാനിബ് പേരാമ്പ്ര നന്ദിയും പറഞ്ഞു. മിശാൽ മുഹമ്മദ് ഖിറാഅത്ത് നടത്തി.
വനിതകൾ വീടുകളിൽ പ്രത്യേകം തയാറാക്കിയ കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളുമായി നടത്തുന്ന ഇഫ്തത്വാർ സംഗമം ഇത് അഞ്ച് വർഷം പിന്നിടുകയാണ്. മുന്നൂറിൽ പരം പേർക്കാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

