കണ്ണൂർ വിമാനത്താവള അവഗണന; സമരത്തിന് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ സമര പ്രഖ്യാപന കൺവെൻഷന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സമൂഹവും.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കുക, വിദേശ വിമാനങ്ങൾക്ക് അവസരം നൽകുക, മലബാറുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച് ആഗസ്റ്റ് 14ന് മട്ടന്നൂരിലാണ് സമര പ്രഖ്യാപനം.
വിജയം കാണും വരെ തുടരുന്ന പോരാട്ടമാണ് ജനകീയ കൺവെൻഷനിലൂടെ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കണ്ണൂരിലെ പ്രവാസികൾ അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം സമരപരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

