സൗഹൃദവേദി ഫർവാനിയ ഇഫ്താർ സംഗമം
text_fieldsസൗഹൃദവേദി ഫർവാനിയ സംഘടിപ്പിച്ച ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: സൗഹൃദവേദി ഫർവാനിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൻസാർ അസ്ഹരി 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു. യു. അഷ്റഫ് സ്വാഗതം പറഞ്ഞു.
സൗഹൃദവേദി ഫർവാനിയ പ്രസിഡൻറ് സജീവ്കുമാർ അധ്യക്ഷത വഹിച്ചു. അൻവർ സയീദ് റമദാൻ സന്ദേശം നൽകി. കേവലം ചടങ്ങ് ആക്കാതെ ആരാധനകളുടെ ആത്മാവ് ഉൾക്കൊണ്ട് അനുഷ്ഠിക്കണമെന്നും നോമ്പും നമസ്കാരവും സകാത്തും ഉൾപ്പെടെ ഇസ്ലാമിലെ ആരാധനകൾ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കാനും മറ്റു മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രേരിപ്പിക്കുന്നതാണ്. കൊലപാതകവും പകരം കൊലയും ആർക്കും ഒന്നും നേടിക്കൊടുക്കുന്നില്ല. എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ പരസ്പരം മനസ്സിലാക്കിയും ഉൾക്കൊണ്ടും സഹിഷ്ണുതയോടെ നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. നൗഫൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

