ബൈത്തുസ്സകാതിെൻറ ആഭിമുഖ്യത്തിൽ പ്രതിദിനം 3,10,260 ഇഫ്താർ കിറ്റ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ബൈത്തുസ്സകാതിെൻറ ആഭിമുഖ്യത്തി ൽ രാജ്യത്തിനകത്തും മറ്റു നാടുകളിലുമായി പ്രതിദിനം വിതരണം ചെയ്യുന്നത് 3,10,260 പേർക്കുള ്ള നോമ്പുതുറ വിഭവങ്ങൾ. അൽ ജരീദ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ സേവന വിഭാഗം ഉപമേധാവി മാജിദ് അൽ സഅ്ഫാക് ആണ് ഇക്കാര്യം അറിയിച്ചത്.
ബൈത്തുസ്സകാത് നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും വലുതാണ് റമദാനിലെ നോമ്പുതുറ വിഭവ വിതരണം. ലോകത്തെ 49 സ്ഥലങ്ങളിലാണ് സംഘടന പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ലോകത്തെ 47 ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നോമ്പുതുറ വിതരണം നടത്തിയിരുന്നത്. കുവൈത്തിൽ വിദേശികൾ കൂടുതൽ എത്താൻ സാധ്യതയുള്ള പള്ളികൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്വദേശികളും വിദേശികളുമുൾപ്പെടെ ഉദാര മനസ്കരിൽനിന്നാണ് ഇതിനാവശ്യമായ ധനം കണ്ടെത്തുന്നത്. 3,87,825 ദീനാറാണ് നോമ്പുതുറ പദ്ധതിക്കായ് സംഘടന മാറ്റിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
