Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ർ​ധ​ന​രെ...

നി​ർ​ധ​ന​രെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ഇ​ഫ്താ​റു​ക​ൾ

text_fields
bookmark_border
നി​ർ​ധ​ന​രെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ഇ​ഫ്താ​റു​ക​ൾ
cancel

2012ലാ​ണ് ആ​ദ്യ​മാ​യി ബ​ഹ്റൈ​നി​ലെ​ത്തു​ന്ന​ത്, അ​തി​ൽ ആ​ദ്യ​ത്തെ നോ​മ്പു​കാ​ല​ത്തു​ത​ന്നെ ന​മ്മു​ടെ സം​ഘ​ട​ന ലേ​ബ​ർ ക്യാ​മ്പി​ലാ​ണ് ഇ​ഫ്താ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റ്. വ​ള​രെ സ്വാ​ദി​ഷ്ഠ​മാ​യ ബി​രി​യാ​ണി​യും, പ​ഴ​ങ്ങ​ളും ഒ​രു​മി​ച്ചു​ള്ള ഇ​രു​ത്ത​വും എ​ല്ലാം താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു വ​ല്ലാ​ത്ത അ​നു​ഭൂ​തി​യാ​യി​രു​ന്നു. അ​തി​ൽ അ​മു​സ്‍ലിം​ക​ളാ​യ ആ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ചി​ല​പ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ കി​ട്ടു​ന്ന ഭ​ക്ഷ​ണ പൊ​തി​ക​ൾ അ​വ​ർ​ക്ക് കൊ​ടു​ത്ത് പു​റ​ത്തു​നി​ന്ന് നോ​മ്പ് തു​റ​ന്നു. അ​ത്ര​ക്കും ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഫാ​മി​ലി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​ല​പ്പോ​ഴും വീ​ട്ടി​ൽ​നി​ന്ന് നോ​മ്പു​തു​റ​ക്കി​ല്ലാ​യി​രു​ന്നു. കാ​ര​ണം അ​ന്നേ​ദി​വ​സം ലേ​ബ​ർ ക്യാ​മ്പി​ൽ പോ​യി ഇ​ഫ്താ​റു​ക​ൾ ന​ട​ത്തും. പ​ല​പ്പോ​ഴും ര​ണ്ട ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ഭ​ക്ഷ​ണം എ​ത്തി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ഫ്താ​ർ മാ​മാ​ങ്ക​ങ്ങ​ൾ ന​ട​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​ധ​ന​രെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ഈ ​ഇ​ഫ്താ​റു​ക​ൾ മ​ന​സ്സി​ന് അ​നു​ഭൂ​തി ഉ​ണ്ടാ​കു​ന്ന ഒ​ന്നാ​യി മാ​റു​ന്നു. അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കേ​ട്ട് പ​രി​ഹ​രി​ക്കാ​ൻ പ​റ്റു​ന്ന​വ പ​രി​ഹ​രി​ച്ചും എ​ല്ലാം ക​ഴി​ഞ്ഞ് റൂ​മി​ൽ വ​രു​മ്പോ​ൾ യ​ഥാ​ർ​ഥ നോ​മ്പു​കാ​ര​ന്റെ ഒ​രു മ​നഃ​സം​തൃ​പ​തി അ​നു​ഭ​വ​പ്പെ​ടു​ന്നു. നോ​മ്പ് 30 ക​ഴി​യു​ന്ന​ത് വ​രെ ഇ​ത് തു​ട​രു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ ദൈ​വ​ത്തി​ന്റെ പ്രീ​തി സ​മ്പാ​ദി​ക്കു​ന്ന​ത് പാ​വ​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ഴ​ല്ലേ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Iftars involving the poor
Next Story