Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേഹസന്ദേശവുമായി...

സ്നേഹസന്ദേശവുമായി ഇഫ്താർ

text_fields
bookmark_border
സ്നേഹസന്ദേശവുമായി ഇഫ്താർ
cancel
camera_alt

കെ.​കെ.​എം.​എ അ​ഹ്മ​ദി സോ​ണ​ൽ ഇ​ഫ്താ​ർ സം​ഗ​മം

Listen to this Article

ഫാം തൊഴിലാളികൾക്ക്​ ഇഫ്താറൊരുക്കി കെ.ഇ.എ കണ്ണൂർ

കു​വൈ​ത്ത്‌ സി​റ്റി: വ​ഫ്റ​യി​ലെ ഫാം ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി ക​ണ്ണൂ​ര്‍ എ​ക്​​സ്​​പാ​റ്റ്​​സ് അ​സോ​സി​യേ​ഷ​ന്‍ കു​വൈ​ത്ത്. അ​മ്പ​തോ​ളം ഫാം ​ഹൗ​സു​ക​ളി​ലെ നാ​നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്നി​ച്ചി​രു​ത്തി​യാ​ണ് നോ​മ്പു​തു​റ​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ ഷെ​റി​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ല്‍ സ​ക്കീ​ർ പു​ത്ത​ന്‍പാ​ലം റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​യ​കു​മാ​രി, അ​നൂ​പ്‌, ദീ​പു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഹ​രീ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്​ കെ.​ഇ.​എ ഫാം ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ഫ്​​താ​ർ ഒ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.

കെ.​കെ.​എം.​എ അ​ഹ്മ​ദി സോ​ണ​ൽ ഇ​ഫ്താ​ർ

കു​വൈ​ത്ത്​ സി​റ്റി: കെ.​കെ.​എം.​എ അ​ഹ്മ​ദി സോ​ണ​ൽ ഇ​ഫ്താ​ർ സം​ഗ​മം കേ​ന്ദ്ര ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ. ​ബ​ഷീ​ർ, പി. ​റ​ഫീ​ഖ്, മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​മീ​ൻ മു​സ്​​ലി​യാ​ർ ചേ​ക​ന്നൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ഹ്മ​ദി സോ​ണ​ലി​ന് കീ​ഴി​ലു​ള്ള അ​ഞ്ച്​ ബ്രാ​ഞ്ചു​ക​ളി​ലെ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും മ​റ്റു കേ​ന്ദ്ര സോ​ണ​ൽ നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. സി.​എ​ൻ. നി​സാ​മു​ദ്ദീ​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ കെ.​പി. ഹം​സ​ക്കു​ട്ടി ന​ന്ദി പ​റ​ഞ്ഞു.

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ലിം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ മ​ഞ്ചേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, ഫാ. ​മാ​ത്യു എം. ​മാ​ത്യൂ​സ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, ജേ​ക്ക​ബ്​ ച​ണ്ണ​പ്പേ​ട്ട, ഓ​ഡി​റ്റ​ർ ലാ​ജി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു സ്വാ​ഗ​ത​വും ഷ​ഹീ​ദ് ല​ബ്ബ ന​ന്ദി​യും പ​റ​ഞ്ഞു. ജ​യ​ൻ സ​ദാ​ശി​വ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ, റെ​ജി മ​ത്താ​യി, സ​ലി​ൽ വ​ർ​മ, റീ​നി ബി​നോ​യ്, അ​ബ്ദു​ൽ വാ​ഹി​ദ്, സ​ന്തോ​ഷ് ച​ന്ദ്ര​ൻ, സ​ജീ​വ് പ്ലാ​ക്കാ​ട്, അ​ബ്ദു​ൽ നി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്​താർ

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.ശാ​രീ​രി​ക ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം മാ​ന​സി​ക ആ​രോ​ഗ്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. കു​മാ​ർ, ഫ​ർ​വ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ പു​തു​ന​ഗ​രം, കു​ട കു​വൈ​ത്ത്​ ഭാ​രാ​വാ​ഹി സ​ലിം രാ​ജ്, സ​ലാം പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ വേ​ണു അ​ല​ന​ല്ലൂ​ർ ​ഡോ. ​അ​ബ്​​ദു​ൽ ഹ​മീ​ദി​ന്​ ഉ​പ​ഹാ​രം ന​ൽ​കി.അ​ബ്ബാ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ സ്വാ​ഗ​ത​വും വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar
News Summary - Iftar with a message of love
Next Story