ഐ.ഐ.സി വനിത വിഭാഗം ഇഫ്താർ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ വനിത വിഭാഗമായ എം.ജി.എം ഇഫ്താറിൽ കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറി ടി.പി. ഹുസൈൻകോയ റമദാൻ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിത വിഭാഗമായ എം.ജി.എം റമദാൻ പ്രഭാഷണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ദമ്പതിമാർക്കിടയിൽ സ്നേഹവും കാരുണ്യവും നല്ലൊരു കുടുംബബന്ധത്തിന് അനിവാര്യമാണെന്നും ഇത്തരം കുടുംബങ്ങൾക്കേ നല്ല സമൂഹത്തെ വാർത്തെടുക്കാൻ സാധ്യമാകൂവെന്നും കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറി ടി.പി. ഹുസൈൻകോയ പറഞ്ഞു. ലബീബയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ലുബ്ന അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. റുബീന അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മഷിത മനാഫ് നന്ദി പറഞ്ഞു.

