ആത്മീയ കരുത്ത് പകർന്ന് യൂത്ത് ഇഫ്താർ
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ഇഫ്താർ സംഗമത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കൾക്കായി യൂത്ത് ഇഫ്താർ 2024 സംഘടിപ്പിച്ചു. അർദിയ ഷൈമ അൽ ജാബിർ മസ്ജിദിൽ നടന്ന യൂത്ത് ഇഫ്താറിർ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗം മുഹമ്മദ് ജുമാൻ ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി പി. ഹസീബ് സ്വാഗതവും വൈസ് പ്രസിഡന്റ് ഉസാമ അബ്ദുറസാഖ് സമാപനവും നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി അതിഥിയായി പങ്കെടുത്തു. യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗങ്ങളായ യാസിർ, മുക്സിത്, അഖീൽ, അഷ്ഫാഖ്, ജവാദ് എന്നിവർ ഇഫ്താർ നേതൃത്വം നൽകി. 500ൽപരം ആളുകൾ പങ്കെടുത്തു.

