കെ.ഇ.എ ഫഹാഹീൽ ഏരിയ ഇഫ്താർ സംഗമം
text_fieldsകെ.ഇ.എ ഫഹാഹീൽ ഏരിയ ഇഫ്താർ സംഗമം സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഫഹാഹീൽ ഏരിയ ഇഫ്താർ വിരുന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടൻ അധ്യക്ഷത വഹിച്ചു. ഷിഹാബ് മാസ്റ്റർ നീലഗിരി റമദാൻ സന്ദേശം നൽകി.മുഹമ്മദ് നാസർ അൽ ബദ്ധ മുഖ്യാതിഥി ആയിരുന്നു.
കെ.ഇ.എ വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ജനറർ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എന്നിവർ ആശംസ അർപ്പിച്ചു.മുഹമ്മദ് നാസർ അൽ ബദ്ദയ്ക്ക് അഷറഫ് അയ്യൂരും ഷിഹാബ് മാസ്റ്റർക്ക് സുബെർ കാടംകോടും ഉപഹാരം നൽകി.ഇഫ്താർ സംഗമം കൺവീനർ സാജിദ് സുൽത്താൻ സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ പെരിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

