‘നോമ്പിന്റെ യഥാർഥ ലക്ഷ്യം നല്ല മനുഷ്യന്റെ സൃഷ്ടിപ്പ്’
text_fieldsകെ.ഐ.ജി അബ്ബാസിയ ഏരിയ നടത്തിയ സൗഹൃദ ഇഫ്താറിൽ ശംസുദ്ദീൻ നദ്വി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അന്നപാനീയങ്ങൾ ഉപേക്ഷിച്ച് കേവലം പട്ടിണി കിടക്കുക എന്നതല്ല നോമ്പ് കൊണ്ടുദ്ദേശിക്കുന്നതെന്നും നോമ്പിന്റെ യഥാർഥ ലക്ഷ്യം നല്ല മനുഷ്യനെ സൃഷ്ടിക്കുക എന്നതാണെന്നും ശംസുദ്ദീൻ നദ് വി. കലുഷിതമായ ഇന്ത്യയിലെ നിലവിലെ സാമൂഹിക സാഹചര്യത്തിൽ സൗഹൃദ ഇഫ്താറുകൾ പോലുള്ള ഒത്തുചേരലുകൾ മനുഷ്യനെ ഒന്നായി കാണാൻ ആഹ്വാനം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ഐ.ജി അബ്ബാസിയ ഏരിയ നടത്തിയ സൗഹൃദ ഇഫ്താറിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. ആയിഷ തസ്ഫിയ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഹമീദ് കോക്കൂർ സ്വാഗതവും ഷാ അലി എ.ആർ. നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

