Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.ഐ.എ സൗഹൃദ ഇഫ്താർ സംഗമം
text_fieldsbookmark_border
കെ.കെ.ഐ.എ ലോഗോ പ്രകാശനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇൻഫ്ലുവൻസേഴ്സ് അസോസിയേഷൻ (കെ.കെ.ഐ.എ) സൗഹൃദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഫഹാഹീൽ തക്കാര ഹാളിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസിഡന്റ് അച്ചായൻ കുവൈത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ ആസിയ ഫൈസൽ ഭാവി പരിപാടികൾ വിശദീകരിച്ചു. ഷാമോൻ പൊൻകുന്നം, ശ്രീജിത്ത്, സിതോഷ്, ആംബ്രുസ് ഹസൻ, മുനീർ, വിജിൻ എന്നിവർ സംസാരിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം അച്ചായൻ കുവൈത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമീർ വ്ലോഗ്സ് സ്വാഗതവും സെക്രട്ടറി സെയ്ഫു നന്ദിയും പറഞ്ഞു.
Next Story

