റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsറോക് ഇഫ്താർ സംഗമത്തിൽ ഷംസുദ്ദീൻ ഫൈസി റമദാൻ സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ (റോക്) ഇഫ്താർ സംഗമം ഖൈതാൻ രാജധാനി പാലസ് റസ്റ്റാറന്റിൽ നടന്നു. ഡോ.അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ ഫൈസി റമദാൻ സന്ദേശം നൽകി. ശമ്മാസ് ഖിറാഅത് നടത്തി. പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു. റോക് ചെയർമാൻ അബു കോട്ടയിൽ, പി.ടി. ശരീഫ് (കെ.ഐ.ജി),മുഹമ്മദ് റാഫി നന്തി (എം.ഇ.എസ്), അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), റഫീഖ് (മാംഗോ ഹൈപ്പർ), അസീസ് തിക്കോടി എന്നിവർ സംസാരിച്ചു.
ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), ഹാഫിള് മുഹമ്മദ് അസ്ലം (കെ.കെ.ഐ.സി),അബൂബക്കർ സിദ്ദീഖ് മദനി (ഐ.ഐ.സി), അബ്ദുൽ ഹമീദ് കൊടുവള്ളി (ഹുദാ സെന്റർ), മഹമൂദ് അപ്സര എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ഇ.സി.സുബൈർ, മുഹമ്മദ് ഹയ, ഷാനവാസ് ഹൈതം, എൻ.കെ.റഹീം, വി.പി.റുഹൈൽ, ഷാഫി മഫാസ്,ജ്യോതിഷ്, എൻ.കെ.നസീർ, ബി.കെ. മജീദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കമറുദ്ദീൻ സ്വാഗതവും ട്രഷറർ പി.വി.നജീബ് നന്ദിയും പറഞ്ഞു.

