അബൂഹലീഫ സൗഹൃദവേദി ഇഫ്താർ സംഗമം
text_fieldsഅബൂഹലീഫ സൗഹൃദവേദി ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അബൂഹലീഫ സൗഹൃദവേദി ഇഫ്താർ സംഗമം അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്നു. സൗഹൃദ വേദി പ്രസിഡന്റ് എം.സി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ കെ.സി സ്വാഗതം പറഞ്ഞു. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. റമദാൻ വിശ്വാസിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും തിന്മകളെ കരിക്കുകയും നന്മകൾ കിളിർക്കുകയും ചെയ്യുന്ന മാസത്തിലൂടെ വിശ്വാസിക്ക് കൂടുതൽ ധാർമിക വിശുദ്ധി കൈവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ ഫാ. കെ.സി. ചാക്കോ ആശംസകൾ നേർന്നു. ഫഹാഹീൽ സൗഹൃദവേദി പ്രസിഡന്റ് സജി,അബൂഹലീഫ സൗഹൃദ വേദി വൈസ് പ്രസിഡൻറ് എം.കെ. ശ്രീജിത്ത്,കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്റ് കെ.എം. ഹാരിസ് എന്നിവർ സംസാരിച്ചു.

