ഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്താർ
text_fieldsഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. അഷ്റഫ് എകരൂൽ ഇഫ്താർ സന്ദേശം നൽകി. ഫോക്ക് ട്രഷറർ ടി.വി. സാബു, രക്ഷാധികാരികളായ അനിൽ കേളോത്ത്, ജി.വി. മോഹനൻ, ഓമനക്കുട്ടൻ, രമേശ്, ഷംന വിനോജ്, നിതിൻ മേനോൻ, ഇബ്രാഹിം കുന്നിൽ, പ്രേംരാജ്, ഷൈജിത്, വാസുദേവൻ മമ്പാട്, ലായിക്ക് അഹ്മദ്, ഫായിസ് അബ്ദുള്ള, ബിജു സ്റ്റീഫൻ, നിക്സൺ ജോർജ്, മുനീർ അഹമ്മദ്, ലിപിൻ മുഴക്കുന്നു, ഷൈജു പള്ളിപ്പുറം, വിബീഷ് തിക്കോടി, മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ, അരുൺ, ത്രിതീഷ് കുമാർ, ഹാലിദ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും പ്രോഗ്രാം കൺവീനർ സജിൽ നന്ദിയും പറഞ്ഞു.

