കെ.ഐ.സി സിറ്റി, ഖൈത്താൻ മേഖല ഇഫ്താർ സംഗമം
text_fieldsകെ.ഐ.സി സിറ്റി മേഖല സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽനിന്നും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സിറ്റി മേഖല കമ്മിറ്റി ദിക്ർ ദുആ മജ്ലിസും ഇഫ്താർ സംഗമവും ബോളിവുഡ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. മേഖല വൈസ് പ്രസിഡന്റ് സമീർ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. റമദാൻ വിശുദ്ധിയുടെ കർമസാഫാല്യം എന്ന പ്രമേയത്തിൽ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജിന് പോകുന്ന സീനിയർ നേതാവും മജ്ലിസുൽ അഅ്ല അംഗവുമായ ഉസ്താദ് കുഞ്ഞഹമ്മദ് കുട്ടി ഫൈസി, മേഖല വൈസ് പ്രസിഡന്റ് ബഷീർ സാഹിബ്, ശർഖ് യൂനിറ്റ് പ്രസിഡന്റ് അബൂബക്കർ സാഹിബ് എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.
മേഖല സെക്രട്ടറി ബദറുദ്ദീൻ സ്വാഗതവും മേഖല ട്രഷറർ മുസ്തഫ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. ഖൈത്താൻ മേഖല കമ്മിറ്റി സംഗമം ഇംപീരിയൽ ഹാളിൽ നടന്നു. കേന്ദ്ര ഉംറ വിങ് സെക്രട്ടറി ഹക്കീം വാണിയന്നൂർ മുസ്ലിയാർ നേതൃത്വം നൽകി. മേഖല പ്രസിഡനറ് അബ്ദുല്ല അസ്ഹരി അധ്യക്ഷത വഹിച്ചു. ഹംസ ബാഖവി മുഖ്യ പ്രഭാഷണത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. സഹചാരി പ്രവർത്തനഫണ്ട് സമാഹരണം ഉദ്ഘാടനം ഖൈത്താൻ ഹദീഖ യൂനിറ്റ് ആക്ടിങ് സെക്രട്ടറി ഷാനിബിൽനിന്നും മേഖല ട്രഷറർ മഹ്മൂദ് ഹാജി സ്വീകരിച്ചു കൊണ്ട് നിർവഹിച്ചു. മേഖല ജനറൽ സെക്രട്ടറി മിസ്ഹബ് തലയില്ലത്ത്, ട്രഷറർ മഹ്മൂദ് ഹാജി,ഇസ്മായിൽ ബെവിഞ്ച എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

