ആർദ്രതയും മാനവികതയും മുഖമുദ്രയാക്കിയ മതമാണ് ഇസ്ലാം -സയ്യിദ് സുല്ലമി
text_fieldsഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ്മദി സോണൽ ഇഫ്താർ മീറ്റിൽ സയ്യിദ് സുല്ലമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വർണ വർഗ ഭാഷ ദേശവ്യത്യാസം കൂടാതെ എല്ലാ മനുഷ്യരോടും ജീവജാലങ്ങളോടും കാരുണ്യത്തിന്റെ ഉറവയാകണമെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുർആനെന്ന് പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി. ഇന്ത്യൻ ഇസ്ലാഹി സെൻറർ മംഗഫ്, ഫഹാഹീൽ, അബൂഹലീഫ യൂനിറ്റുകളുടെ അഹ്മദി സോണൽ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാൻ കാരുണ്യത്തിന്റെ മാസമാണ്. എല്ലാ മനുഷ്യരും പരസ്പരം സ്നേഹിക്കാനും നന്മയിൽ സഹകരിക്കാനും മുഹമ്മദ് നബി നൽകിയ സന്ദേശമാണ്. ദൈവത്തിൽ വിശ്വസിക്കുന്നവർ ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവരോട് കരുണ കാണിക്കാൻ തയാറാവണമെന്നും സയ്യിദ് സുല്ലമി ഉണർത്തി. സംഗമം ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ ശാഖ പ്രസിഡൻറ് അബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഐ.ഐ.സി കേന്ദ്ര ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അബൂഹലീഫ ശാഖ ജനറൽ സെക്രട്ടറി ബിൻസീർ പുറങ്ങ് എന്നിവർ സംസാരിച്ചു. ഇംറാൻ സഅദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

