കെ.ഐ.ജി സാൽമിയ ഏരിയ നേതൃസംഗമവും ഇഫ്താർ വിരുന്നും
text_fieldsകെ.ഐ.ജി സാൽമിയ ഏരിയ നേതൃസംഗമത്തിൽ സി.ടി. സുഹൈബ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ നേതൃസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിശ്വാസികൾ ആരാധന കാര്യങ്ങൾക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ കൂടി നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉണർത്തി. സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഏരിയ സെക്രട്ടറി നിസാർ കെ. റഷീദ് സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും പ്രാർഥനയും നടത്തി. നബീൽ താജുദ്ദീൻ ഖിറാഅത്ത് നടത്തി.

