സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക -ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ
text_fieldsഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഇഫ്താർ, പ്രാർഥന സമ്മേളനത്തിൽ ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനിൽ സംശുദ്ധ ജീവിതത്തിനായി പ്രതിജ്ഞയെടുത്ത് കർമങ്ങൾ ക്രമപ്പെടുത്തിയാലേ വിശുദ്ധമാസത്തിന്റെ അളവറ്റ അനുഗ്രഹങ്ങൾ സമ്പാദിക്കാൻ സാധിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ, പ്രാർഥന സമ്മേളനത്തിൽ ഉദ്ബോധന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്താപവും പ്രതീക്ഷ കൈവിടാതെയുള്ള പ്രാർഥനയുമാണ് വിശ്വാസി സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്. എങ്കിൽ ഏതു തരം പ്രതിസന്ധിയെയും നിർഭയം അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് എറണാകുളം ജില്ല പ്രസിഡന്റ് ഷാജഹാൻ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഉബൈദുല്ല സഖാഫി സംസാരിച്ചു. ഹൈദർ അലി സഖാഫി തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകി. ഹബീബ് അൽബുഖാരി, ബശീർ അബ്ദുറഹ്മാൻ അസ്ഹരി പേരോട്, അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും എ.എം. സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

