കെ.ആർ.സി.എസ് പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഐ.എഫ്.ആർ.സി
text_fieldsഐ.എഫ്.ആർ.സി ഡെപ്യൂട്ടി റീജനൽ ഡയറക്ടർ ക്രിസ്റ്റ്യൻ കോർട്ടെസ് കെ.ആർ.സി.എസ് ചെയർമാൻ അംബാസഡർ ഖാലിദ് അൽ മാഗമസുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റി (ഐ.എഫ്.ആർ.സി) ഡെപ്യൂട്ടി റീജനൽ ഡയറക്ടർ ക്രിസ്റ്റ്യൻ കോർട്ടെസ്. വിവിധ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലും ഗസ്സയിലും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ബാധിച്ച രാജ്യങ്ങളിലെയും ജനങ്ങളെ സഹായിക്കുന്നതിലും കെ.ആർ.സി.എസ് വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
കെ.ആർ.സി.എസിന്റെ ആസ്ഥാനം സന്ദർശിച്ച അദ്ദേഹം ചെയർമാൻ അംബാസഡർ ഖാലിദ് അൽ മാഗമസുമായി കൂടിക്കാഴ്ച നടത്തി. മാനുഷിക, ദുരിതാശ്വാസ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കൽ, മാനുഷിക പ്രവർത്തനങ്ങളിലെ വികസനങ്ങൾ, സന്നദ്ധപ്രവർത്തകർക്കും ജീവനക്കാർക്കും പരിശീലനം നൽകൽ എന്നിവയുടെ പ്രാധാന്യം കോർട്ടെസ് ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അടിയന്തര മാനുഷിക പ്രവർത്തനങ്ങൾക്കും ഐ.എഫ്.ആർ.സിയുമായുള്ള സഹകരണം തുടരുമെന്ന് അംബാസഡർ അൽ മാഗെയിംസ് വ്യക്തമാക്കി. മാനുഷിക വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിന് അന്താരാഷ്ട്ര സമൂഹവുമായും സംഘടനകളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

