പൊതുസ്ഥലത്ത് വാഹനം ഉപേക്ഷിച്ചാൽ കണ്ടുകെട്ടൽ, 100 ദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും തെരുവുകളിലും വാഹനങ്ങൾ ഉപേക്ഷിക്കുന്നതിൽ കർശന നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി.ഇത്തരത്തിൽ വാഹനങ്ങൾ ഉപക്ഷേിക്കുന്ന ഉടമകളിൽ നിന്ന് 100 ദീനാറിൽ കുറയാത്ത പിഴ ഈടാക്കും. ഉപേക്ഷിച്ച വാഹനങ്ങൾ യാർഡിലേക്ക് മാറ്റുന്നതിനുള്ള ഗതാഗത ചെലവും ദൈനംദിന ജപ്തി ഫീസും ഉടമകളില്‍ നിന്ന് ഈടാക്കും.ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുകയും ഭംഗി നശിപ്പിക്കുകയും ചെയ്യുന്നതായി മുനിസിപ്പാലിറ്റി സൂചിപ്പിച്ചു.പിഴയും ഫീസും ഒഴിവാക്കണമെന്നും വാഹനങ്ങൾ പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഉപേക്ഷിക്കരുതെന്നും ഉടമകളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

