Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബുക്കിങ്​ റദ്ദാക്കിയാൽ...

ബുക്കിങ്​ റദ്ദാക്കിയാൽ വിമാനക്കമ്പനിക്കെതിരെ പരാതി നൽകാം

text_fields
bookmark_border
ബുക്കിങ്​ റദ്ദാക്കിയാൽ വിമാനക്കമ്പനിക്കെതിരെ പരാതി നൽകാം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പാ​യ ശേ​ഷം ബു​ക്കി​ങ്​ റ​ദ്ദാ​ക്കി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഡി.​ജി.​സി.​എ​യി​ൽ പ​രാ​തി ന​ൽ​കാം. അ​നു​വ​ദി​ച്ച​തി​ല​ധി​കം സീ​റ്റു​ക​ളി​ൽ ബു​ക്കി​ങ് സ്വീ​ക​രി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​നു​വ​ദി​ച്ച​തി​ല​ധി​കം സീ​റ്റു​ക​ളി​ൽ ബു​ക്കി​ങ്​ സ്വീ​ക​രി​ക്കു​ക​യും പി​ന്നീ​ട് ഡി.​ജി.​സി.​എ അ​നു​മ​തി ഇ​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞു ടി​ക്ക​റ്റ് ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് പ്ര​ഫ​ഷ​ന​ൽ സ​മീ​പ​നം അ​ല്ലെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യോ​മ​യാ​ന വ​കു​പ്പി​ലെ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം മേ​ധാ​വി അ​ബ്​​ദു​ല്ല അ​ൽ റാ​ജി​ഹി വ്യ​ക്ത​മാ​ക്കി. ഓ​രോ വി​മാ​ന​ക്ക​മ്പ​നി​ക്കും അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ബു​ക്കി​ങ് സ്വീ​ക​രി​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ, ചി​ല ക​മ്പ​നി​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് വ്യോ​മ​യാ​ന നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​മ്പ​നീ​സ് ആ​ൻ​ഡ് ആ​ട്രി​ബൂ​ഷ​ൻ ക​മ്മി​റ്റി മു​ഖേ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​മാ​ന ടി​ക്ക​റ്റ്, പ​ണ​മ​ട​ച്ച ര​ശീ​തി, പാ​സ്​​പോ​ർ​ട്ട് പ​ക​ർ​പ്പ്​ എ​ന്നി​വ സ​ഹി​ത​മാ​ണ് യാ​ത്ര​ക്കാ​ർ പ​രാ​തി ന​ൽ​കേ​ണ്ട​തെ​ന്നും അ​ൽ റാ​ജി​ഹി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinebooking is canceled
News Summary - If the booking is canceled, a complaint can be lodged against the airline
Next Story