Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ അമീറിന് കുവൈത്ത് അമീറിന്റെ അഭിനന്ദനം

text_fields
bookmark_border
കിരീടാവകാശിയും പ്രധാനമന്ത്രിയും, ആശംസകൾ നേർന്നു
ഖത്തർ അമീറിന് കുവൈത്ത്  അമീറിന്റെ അഭിനന്ദനം
cancel
camera_alt

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ

അസ്സബാഹ്

കുവൈത്ത് സിറ്റി: ഖത്തർ അമീറായി സ്ഥാനമേറ്റതിന്റെ പതിമൂന്നാം വാർഷികത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കുവൈത്ത് നേതൃത്വത്തിന്റെ ആശംസ. ഖത്തർ അമീന് അഭിനന്ദനങ്ങൾ അറിയിച്ചു അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശം അയച്ചു. ഭരണകാലയളവിൽ കൈവരിച്ച വിവിധ നേട്ടങ്ങളിൽ ഖത്തർ അമീറിനെ പ്രകീർത്തിച്ച കുവൈത്ത് അമീർ, അദ്ദേഹത്തിനും ഖത്തറിലെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വികസനവും ക്ഷേമവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. കുവൈത്തും ഖത്തറും തമ്മിലുള്ള മികച്ച സഹകരണത്തെയും അമീർ പ്രശംസിച്ചു. ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദ സ​ന്ദേശം അയച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If Alterations to PM SHRI Conditions Are Impossible, the Scheme Must Be Abandoned: FIT Jiddah
Next Story