ഇടുക്കി അസോസിയേഷൻ ഓണാഘോഷം ഫ്ലയർ പ്രകാശനം
text_fieldsഇടുക്കി അസോസിയേഷൻ ഓണാഘോഷം ഫ്ലയർ പ്രകാശനം ഷിബിൻ ദാസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം‘ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം’ ഫ്ലയർ പ്രകാശനംചെയ്തു.
ജോയ് ആലുക്കാസ് ജ്വല്ലറി കുവൈത്ത് കൺട്രി ഹെഡ് ഷിബിൻ ദാസ് ഫ്ലയർ ഓണം കൺവീനർ ഷിജു ബാബുവിന് കൈമാറി പ്രകാശനം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിനു ആഗ്നേൽ, ജനറൽ സെക്രട്ടറി ജോമോൻ പി ജേക്കബ്, ട്രഷറർ ബിജു ജോസ്, വിമൻസ് ഫോറം ചെയർപേഴ്സൻ ഭവ്യ മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ അബിൻ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജോയന്റ് സെക്രട്ടറി ജോൺലി തുണ്ടിയിൽ, സീനിയർ അംഗങ്ങളായ ബാബു പറയാനിയിൽ, ജിജി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സെപ്റ്റംബർ അഞ്ചിന് തിരുവോണ ദിനത്തിൽ സാൽമിയയിലെ സുമൃദയ പാലസ് ഹാളിലാണ് ഓണാഘോഷം.

