ഇടുക്കി അസോസിയേഷൻ ഓണാഘോഷം ഫ്ലൈർ പ്രകാശനം
text_fieldsഇടുക്കി അസോസിയേഷൻ ഓണാഘോഷം ഫ്ലൈർ പ്രകാശനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം സെപ്റ്റംബർ 20 ന് നടക്കും. പരിപാടിയുടെഫ്ലൈർ പ്രകാശനം ഹബീബുല്ല മുറ്റിച്ചൂർ പ്രോഗ്രാം ജനറൽ കൺവീനർ അനീഷ് പ്രഭാകരന് നൽകി നിർവഹിച്ചു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എബിൻ തോമസ്, വിമൻസ് ഫോറം ചെയർ പേഴ്സൺ രാജി ഷാജി മാത്യു, അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.
അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, നൃത്തനൃത്ത്യങ്ങൾ, ഗാനമേള, സാംസ്കാരിക പരിപാടി എന്നിവ മേളയെ സമ്പന്നമാക്കും. ടെലിവിഷൻ കലാകാരനായ അരുൺ ഗിന്നസ് മുഖ്യ അതിഥിയായി പങ്കെടുക്കും.

