ഇടുക്കി അസോസിയേഷൻ കുവൈത്ത് വിമൻസ് ഫോറം
text_fieldsവിനീത ഔസേപ്പച്ചൻ (ചെയർപേഴ്സൺ)
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വിമൻസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. വിനീത ഔസേപ്പച്ചൻ ആണ് ചെയർപേഴ്സൺ. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോയിസ് ജോൺ, ജോൻസി ബിനോ,ആൻസി ചാക്കോ, അനിറ്റ് സേവ്യർ, ബിനി ജോസഫ്, ഷിജി പി ചാക്കോ, എലിസബത്ത് സിൽജോ, സ്മിത സെബാസ്റ്റ്യൻ, രാജി മാത്യു, അനിസ ജിന്റോ, ജീനു ജോസ്, അമ്പിളി പോൾ, എം.ആർ.ശ്രീകല,ദിവ്യ മാത്യു, ഭവ്യ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
സ്ത്രീ ശാക്തീകരണം, ബോധവൽക്കരണം എന്നിവയാണ് വിമൻസ് ഫോറം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്ക് തുറന്ന ചർച്ചക്കും സർഗാത്മകത പ്രോത്സാഹിപ്പിക്കാനും പ്രശ്നപരിഹാരത്തിനും ഉള്ള ഒരു ഇടമാണ് ഇടുക്കി അസോസിയേഷൻ വുമൺസ് ഫോറം. സ്ഥാപിച്ച കാലം മുതൽക്ക് തന്നെ ഇടുക്കി അസോസിയേഷൻ കുവൈത്ത് നടത്തുന്ന പരിപാടികളിൽ വുമൺസ് ഫോറം മികച്ച സംഭാവനകൾ നൽകിവരുന്നു.
കൂടാ തെ സെമിനാറുകളും പ്രൊഫഷണൽ ഡെവലപ്മെന്റ് ലക്ഷ്യമാക്കിയുള്ള പ്രോഗ്രാമുകളും സംഘടിപ്പിച്ചു വരുന്നു. ഇടുക്കി സ്വദേശികളായ എല്ലാ സ്ത്രീകൾക്കും സംഘടനയിൽ അംഗത്വം എടുക്കാമെന്നും ചെയർപേഴ്സൺ അറിയിച്ചു.