ഇടുക്കി അസോസിയേഷൻ കുവൈത്ത് 'ഓണോത്സവം 2022' ഫ്ലയർ പ്രകാശനം
text_fieldsഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷ പരിപാടി ' ഓണോത്സവം 2022'ന്റെ ഫ്ലയർ പ്രകാശന ചടങ്ങ്
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) 2022 സെപ്റ്റംബർ 16ന് നടത്തുന്ന ഓണാഘോഷ പരിപാടി 'ഓണോത്സവം 2022' ന്റെ ഫ്ലയർ പോപിൻസ് ഹാൾ അബ്ബാസിയയിൽ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സോജൻ മാത്യു, ഓണാഘോഷ പ്രോഗ്രാം ജനറൽ കൺവീനർ ജിജി മാത്യു, ജോ.കൺവീനർ പ്രീത് ജോസ്, ട്രഷറർ ജിന്റോ ജോയ്, ജോ. സെക്രട്ടറി അലൻ സെബാസ്റ്റ്യൻ, വിമൻസ് ഫോറം ചെയർപേഴ്സൻ അനിറ്റ് സിബി, എക്സി.കമ്മിറ്റി അംഗങ്ങൾ, ഉപദേശക ബോർഡ് അംഗങ്ങൾ, വനിത ഫോറം അംഗങ്ങൾ, വിവിധ ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഓണാഘോഷത്തോടനുബന്ധിച്ച് ഐ.എ.കെ അംഗങ്ങൾ പരമ്പരാഗത സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

