ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണോത്സവം
text_fieldsഐ.എ.കെ ഓണാഘോഷ പരിപാടി ഡോക്ടർ അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ (ഐ.എ.കെ) ഓണാഘോഷ പരിപാടികൾ സാൽമിയ അൽ സമറൂദ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. താലപ്പൊലിയുടെയും പുലികളിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിയ മാവേലി പരിപാടിയിലെ ആകർഷകമായി. ഡോ.അമീർ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോജൻ മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജോ തോമസ് സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി പ്രോഗ്രാം ജനറൽ കൺവീനർ ജിജി മാത്യു, ഇടുക്കി അസോസിയേഷൻ കുവൈത്ത് വിമൻസ് ഫോറം ചെയർപേഴ്സൻ അനിറ്റ് സേവ്യർ എന്നിവർ സംസാരിച്ചു. ട്രഷറർ ജിന്റോ ജോയ് നന്ദി പറഞ്ഞു.
ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ ഇ-സുവനീർ 'തേൻ മൊഴികൾ' പ്രകാശനം പരിപാടിയുടെ മുഖ്യസ്പോൺസർമാരായ ജോയ് ആലുക്കാസ് ജ്വല്ലറി, ബദർ അൽ സമാ, അൽമുല്ല എക്സ്ചേഞ്ച് എന്നിവയുടെ പ്രതിനിധികൾ ചേർന്ന് നിർവഹിച്ചു. പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണം വിശിഷ്ടാതിഥികൾ നിർവഹിച്ചു.
മിനി സ്ക്രീൻ താരം ബിനു അടിമാലി മുഖ്യവേഷത്തിൽ അഭിനയിച്ച സ്കിറ്റ്, വുമൺസ് ഫോറം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, നൃത്ത പരിപാടികൾ, പാട്ടുകൾ, കുട്ടികളുടെ ഒപ്പന, കപ്പിൾ ഡാൻസ് എന്നിവ നടന്നു.
പ്രസിഡന്റ് സോജൻ മാത്യു, ജനറൽ സെക്രട്ടറി ബിജോ തോമസ്, ട്രഷറർ ജിന്റോ ജോയ്, പ്രോഗ്രാം ജനറൽ കൺവീനർ ജിജി മാത്യു, വൈസ് പ്രസിഡന്റ് ബാബു ചാക്കോ, ജോ.സെക്രട്ടറി അലൻ മൂക്കൻതോട്ടം, ജോ. ട്രഷറർ ജോസ് പാറയാനി, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

