ഇടുക്കി അസോസിയേഷന്‍ കുവൈത്ത് ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് (ഐ.എ.കെ) കുടുംബസംഗമവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു.
താലപ്പൊലി, ചെണ്ടമേളം, പുലികളി എന്നിവയുടെ അകമ്പടിയോടെ വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കുവൈത്ത് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ ഉപദേശകനും എക്‌സ്പാട്രിയേറ്റ് ലേബര്‍ വിഭാഗം മേധാവിയുമായ മുഹമ്മദ് അബ്ദുള്ള അല്‍ ആരാദ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള പ്രസ്സ് ക്ലബ് കുവൈത്ത് ജനറല്‍ സെക്രട്ടറി അനില്‍ പി. അലക്‌സ്, കെ.ടി.യു.എഫ് അംഗങ്ങളായ നാസര്‍ ഷഷാസ്ത്രി, ഷക്ക്‌റാ അല്‍ ഖബന്ധി എന്നിവർ സന്നിഹിതരായിരുന്നു.
ഐ.എ.കെ പ്രസിഡന്റ് അനീഷ് പ്രഭാകരന്‍, ജനറല്‍ സെക്രട്ടറി ജോണ്‍ലി തുണ്ടിയില്‍, ട്രഷറര്‍ ബിജോ ജോസഫ്, ഓണം പ്രോഗ്രാം കണ്‍വീനര്‍ ജോമോന്‍ പി.ജേക്കബ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സോണിയ സുജോ, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിനു ആഗ്‌നെല്‍ എന്നിവർ നേതൃത്വം നൽകി. ഓണസദ്യ, ഐ.എ.കെ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാജിക് ഷോ, വിമന്‍സ് ഫോറം നേതൃത്വത്തില്‍ നടന്ന പായസ മത്സരം, ഫോട്ടോബൂത്ത് തുടങ്ങിയവ ആകര്‍ഷകമായി. ഷിജു ബാബു, ടെറന്‍സ് ജോസ്, സോജന്‍ ജോസഫ്,ബിജു ജോസ് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

