ഇടുക്കി അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ
text_fieldsഇടുക്കി അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗം ഫർവാനിയ തക്കാരാ റെസ്റ്റോറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ബിനു ആഗ്നെൽ ജോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജു ജോസ് വാർഷിക സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ മാത്യു ആശംസ നേർന്നു. ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജു ബാബു നന്ദിയും പറഞ്ഞു.
സാമൂഹിക, സാംസ്കാരിക, കലാപര, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ബൈജു പോൾ, ജോബിൻസ് ജോസഫ്, ഔസേപ്പച്ചൻ തോട്ടുങ്കൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: അനീഷ് പ്രഭാകരൻ (പ്രസി), ജോൺലി തുണ്ടിയിൽ (ജന. സെക്ര), ബിജോ ജോസഫ് (ട്രഷ), ഷിജു ബാബു (വൈ. പ്രസി), ടെറൻസ് ജോസ് (സെക്ര), സോജൻ ജോസഫ് (ജോ.ട്രഷ), സോണിയ സുജോ (വിമൻസ് ഫോറം ചെയർപേഴ്സൺ), ബിനു ആഗ്നെൽ ജോസ് (അഡ്വൈസറി ബോർഡ് ചെയർമാൻ), ഗ്രേയ്‌സ ഔസേപ്പച്ചൻ (ചിൽഡ്രൻസ് ഫോറം കൺവീനർ), നിക്സ് കെ.ബേബി, റോബിൻ, സോജൻ വർഗീസ്, അരുൺ വർഗീസ്, അനൂപ് ജോണി, ജോബിൻ ജോസഫ്, ഷിനുമോൻ, ജിന്റോ ചാക്കോ, ജോൺസ് സ്റ്റീഫൻ, ബിജു ജോസ്, ജോബിൻസ് ജോസഫ്, സന്തോഷ് ആന്റണി, ഔസേപ്പച്ചൻ തോട്ടുങ്കൽ, ഷാജി മാത്യു, എബിൻ തോമസ്, ജിജി മാത്യു, പി.ടി.സജിമോൻ, ജോമോൻ പി.ജേക്കബ്, സുജോ ജോസഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

