ഇടുക്കി അസോ. കുവൈത്ത് ക്രിസ്മസ്–പുതുവത്സരാഘോഷം
text_fieldsഅബ്ബാസിയ: ഇടുക്കി അസോസിയേഷൻ കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷവും സംഘടനയുടെ പ്ര ഥമ പ്രസിഡൻറും സാമൂഹികപ്രവർത്തകനുമായ ജോയ് മുണ്ടക്കാടിന് യാത്രയയപ്പും സംഘടിപ ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡൻറ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വനിതവേദി ചെയർപേഴ്സൻ ഷംല ബിജു യാത്രയയപ്പ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ട്രഷറർ ബിജോയ് കുര്യൻ നന്ദിയും പറഞ്ഞു.
ജോയ് മുണ്ടക്കാടിനും ഭാര്യ ക്യാപ്റ്റൻ റോസ് ഫ്രാൻസിസിനും ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡൻറ് ടോം എടയോടി, മറ്റു സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ സംസാരിച്ചു. ജോയ് മുണ്ടക്കാടും ഭാര്യയും യാത്രയയപ്പിന് നന്ദി പറഞ്ഞു. ക്രിസ്മസ് കരോൾ, കോൽക്കളി, നൃത്തനൃത്യങ്ങൾ, ഡിലൈറ്റ്സ് ബാൻഡ് അവതരിപ്പിച്ച ഗാനമേള തുടങ്ങി കലാപരിപാടികൾ അർധരാത്രിവരെ നീണ്ട ആഘോഷത്തിന് മാറ്റുകൂട്ടി.
