ഇടുക്കി അസോസിയേഷൻ കുവൈത്ത് കുടുംബസംഗമം
text_fieldsഇടുക്കി അസോസിയേഷൻ കുവൈത്ത് കുടുംബ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) കുടുംബസംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ, കുവൈത്ത് എസ് മ്യൂസിക് ബാൻഡ് ഗാനമേള, മാസ്റ്റർ വിസ്മയ് ബിജു അവതരിപ്പിച്ച ഡ്രം ഫ്യൂഷൻ എന്നിവ ശ്രദ്ധ പിടിച്ചുപറ്റി. അംഗങ്ങളുടെ വിവിധ കായികമത്സരങ്ങളും വടംവലി മത്സരവും നടന്നു. 24 മണിക്കൂർ ലൈവ് ഫുഡ് കൗണ്ടർ പ്രോഗ്രാമിന്റെ സവിശേഷത ആയിരുന്നു.
പ്രോഗ്രാം ജനറൽ കൺവീനർ മാർട്ടിൻ ചാക്കോ, കോഓഡിനേറ്റർമാരായ, ജോൺലി തുണ്ടിയിൽ, എബിൻ തോമസ്, ഫുഡ് കമ്മിറ്റി കൺവീനർ ബാബു സെബാസ്റ്റ്യൻ, സ്പോർട്സ് കൺവീനർ ബിജോ ജോസഫ്, ഐ.എ.കെ ആക്ടിങ് പ്രസിഡന്റ് ബാബു ചാക്കോ, ജനറൽ സെക്രട്ടറി ബിജോ തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, ജോയന്റ് സെക്രട്ടറി അലൻ സെബാസ്റ്റ്യൻ, ജോയന്റ് ട്രഷറർ ജോസ് പാറയാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

