ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗം
text_fieldsഇടുക്കി അസോസിയേഷൻ പൊതുയോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എബിൻ തോമസ് അധ്യക്ഷതവഹിച്ചു. ട്രഷറർ ബിജോ ജോസഫ് സാമ്പത്തിക റിപ്പോർട്ടും ജോബിൻസ് ജോസഫ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
വിമൻസ് ഫോറം ചെയർപേഴ്സൺ രാജി ഷാജി മാത്യു ആശംസ നേർന്നു. ജിജി മാത്യു, ബാബു പാറയാനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ബിനു ആഗ്നൽ ജോസ് (പ്രസി), അനീഷ് പ്രഭാകരൻ (വൈ.പ്രസി), ജോമോൻ പി ജേക്കബ് (ജന.സെക്ര), ജോബിൻസ് ജോസഫ് (ജോ.സെക്ര), ബിജു ജോസ് (ട്രഷ), ജോൺലി തുണ്ടിയിൽ (ജോ.ട്രഷ), ഭവ്യ അനൂപ് (വിമൻസ് ഫോറം ചെയർപേഴ്സൺ), എബിൻ തോമസ് (അഡ്വൈസറി ബോർഡ് ചെയർമാൻ).
ബിനു ആഗ്നൽ ജോസ്, ജോമോൻ പി ജേക്കബ്, ബിജു ജോസ്

