ഇടുക്കി അസോസിയേഷൻ കുവൈത്തിന് പുതിയ ഭാരവാഹികൾ
text_fieldsഎബിൻ തോമസ്, ജോബിൻസ് ജോസഫ്, ബിജോ ജോസഫ്, രാജി ഷാജി മാത്യു
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബ്ബാസിയയിൽ നടന്നു. ജനറൽ സെക്രട്ടറി മാർട്ടിൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജോൺലി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് ജോബിൻസ് ജോസഫ്, വിമൻസ് ഫോറം ചെയർപെഴ്സൺ വിനീത ഔസേപ്പച്ചൻ എന്നിവർ ആശംസകൾ നേർന്നു. കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് യാത്ര തിരിക്കുന്ന ജനറൽ സെക്രട്ടറി മാർട്ടിന് യോഗത്തിൽ മെമന്റോ നൽകി ആദരിച്ചു. ജിജി മാത്യു, ഐവി അലക്സ്, വിനീത ഔസേപ്പച്ചൻ എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി ഔസേപ്പച്ചൻ സ്വാഗതവും ട്രഷറർ ബിജോ ജോസഫ് നന്ദിയും പറഞ്ഞു. ജോസ് തോമസ്, ബൈജു പോൾ, ബിജോ തോമസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: എബിൻ തോമസ് (പ്രസി), ജോൺലി തുണ്ടിയിൽ (വൈ. പ്രസി), ജോബിൻസ് ജോസഫ് (ജന.സെക്ര), ബിജോ ജോസഫ് (ട്രഷ), ജോമോൻ പി.ജേക്കബ് (ജോ.സെക്ര), അനീഷ് പ്രഭാകരൻ (ജോ.ട്രഷ), രാജി ഷാജി മാത്യു (വിമൻസ് ഫോറം ചെയർപെഴ്സൺ), ഷിജു ബാബു(ജനറൽ കോഓഡിനേറ്റർ), ജിജി മാത്യു (അഡ്വൈസറി ബോർഡ് ചെയർമാൻ).

