ഇടുക്കി അസോസിയേഷൻ വാർഷിക പിക്നിക്
text_fieldsഇടുക്കി അസോസിയേഷൻ വാർഷിക പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പിക്നിക് മുബാറകിയ ഫാമിൽ സംഘടിപ്പിച്ചു.അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയും വനിത ഫോറവും കൈകോർത്ത് നടത്തിയ പിക്നിക്കിൽ 280 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു.
രണ്ടുദിവസം നീണ്ടുനിന്ന പിക്നിക്കിൽ കുട്ടികൾക്കായി പ്രത്യേക ഗെയിംസും, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങളും സംഘടിപ്പിച്ചു.നാടൻ തട്ടുകട പ്രധാന ആകർഷണമായി. കേരളത്തിന്റെ തനതായ രുചികൾ ഒരുക്കിയ ഈ ഭക്ഷണ സ്റ്റാൾ പങ്കെടുത്തവരുടെ വലിയ പ്രശംസ നേടി. പ്രസിഡന്റ് ബിനു അഗ്നൽ ജോസ്, ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ്, ട്രഷറർ ബിജു ജോസ്, പിക്നിക് കൺവീനർ ഔസേപ്പച്ചൻ തോട്ടുങ്ങൽ, വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

