വിരലടയാളം വഴി തിരിച്ചറിഞ്ഞു; വാഹനമിടിച്ച് മരിച്ചത് പ്രവാസി
text_fieldsകുവൈത്ത് സിറ്റി: ഉയൂനിൽ അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 43 വയസ്സുള്ള പ്രവാസിയാണെന്ന് തിരിച്ചറിഞ്ഞു. വിരലടയാള പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. മരിച്ചയാൾ 1981ൽ ജനിച്ച പ്രവാസിയാണ് എന്നാണ് കണ്ടെത്തൽ. ദിവസങ്ങൾക്കു മുമ്പാണ് സ്വദേശി ഓടിച്ച വാഹനമിടിച്ച് അജ്ഞാതൻ മരിച്ചത്.
സംഭവസ്ഥലത്തുനിന്ന് ഇരയെ തിരിച്ചറിയുന്ന തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് മൃതദേഹം ഫോറൻസിക് മെഡിസിൻ യൂനിറ്റിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

